ABOUT US

     
              



കാസർഗോഡ്‌  ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ 1900 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് .  ചന്ദ്രഗിരി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് 100 വർഷത്തിലേറെ  പഴക്കമുണ്ട് . ഈ നാടിൻറെ സാംസ്‌കാരിക മുന്നേറ്റത്തിൽ ജി യു പി എസ് ചെമ്മനാട് വെസ്റ്റിനു വലിയ സ്ഥാനം ഉണ്ട് .  ഏകദേശം 600 ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ എൽ കെ ജി മുതൽ ഏഴാം തരം വരെ ഒരു ഡിവിഷൻ ഇംഗ്ലിഷ് മീഡിയം ക്ലാസ്സുകൾ നടത്തപ്പെടുന്നു .  

എൽ  കെ ജി രണ്ടു ഡിവിഷനുകളിലായി  ഏകദേശം 80  കുട്ടികളും   യു കെ ജി യിൽ 37 കുട്ടികളും പഠനം നടത്തുന്നുണ്ട്  ഈ സ്കൂളിൽ ഓഫീസ്സ് സ്റ്റാഫ്‌ ഉൾപ്പെടെ 19 അധ്യാപകരുണ്ട്. കൂടാതെ എൽ കെ ജി -  യു കെ ജി യിൽ 3 അധ്യാപികമാരും ഒരു ആയയും ഉണ്ട്. കമ്പ്യൂട്ടർ പരിശീലത്തിനായി ഒരു അധ്യാപികയും ഉണ്ട്.  എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് ഐ ടി പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടാക്കാനായി രണ്ടു പാചകക്കാരും ഈ സ്കൂളിൽ ഉണ്ട്. 

വളരെ ശക്തമായി തന്നെ പി ടി എ കമ്മിറ്റി നിലവിൽ ഉണ്ട്. കൂടാതെ മദർ പി ടി എ ,  ഉച്ചഭക്ഷണ കമ്മിറ്റി , എസ്  കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും  കല - കായികമേളയിൽ അവരെ   പ്രോത്സാഹിപ്പിക്കാനും അധ്യാപകരും  രക്ഷിതാക്കളും അവരുടെ കൂടെ യുണ്ട്.  പി ടി എ യുടെ നേതൃത്വത്തിൽ  സ്കൂൾ മുറ്റം ഇൻറർ  ലോക്ക് പതിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്.  മിച്ചം വരുന്ന ഭക്ഷണം നിക്ഷേപിക്കാൻ  ബയോഗ്യാസും  ഈ സ്കൂളിൽ ഉണ്ട്. 

വളരെ ദൂരെ നിന്നും സ്കൂളിലേക്ക് വരുന്ന കുട്ടികളെ ഒരു പ്രയാസവും കൂടാതെ  സ്കൂളിലേക്ക് എത്തിക്കാൻ വാഹനവും ഈ സ്കൂളിൽ ഉണ്ട്. 


No comments:

Post a Comment