Friday, December 5, 2014

ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം  ഹെട്മാസ്റെർ ശ്രീ ജാൻസൻ മാസ്റ്റർ നിർവഹിച്ചപ്പോൾ ...............




കാസറഗോഡ് സബ്ജില്ല സ്കൂൾ കലോത്സവം , വിദ്യാരംഗം സാഹിത്യവേദി എന്നീ മത്സരങ്ങളിൽ കഥാരചന (മലയാളം ) വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജി .യു പി എസ് ചെമ്നാദ് വെസ്റ്റിലെ ആറാം ക്ലാസ്സ്‌ വിദ്യാർഥി  നിഹാദ് സുലൈമാന്  അഭിനന്ദനങ്ങൾ .................................

Monday, November 24, 2014

മാലിക് ദിനാർ ഹൊസ്പിറ്റലിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികൾക്കായുള്ള കണ്ണ്‍ പരിശോധനാ ക്യാമ്പിൽ നിന്ന് ...........

Monday, November 17, 2014

അഭിനന്ദനങ്ങൾ ...........


                  ശിശുടിനത്തോടനുബന്ധിച് നടന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾ 


ജ്യോതിക കെ ജെ   -   6 ബി ,    ജ്യോത്സ്ന കെ ജെ  - 2 ബി 



Thursday, November 13, 2014

ശിശുദിന ആഘോഷം

ശിശുദിനത്തിന്റെ ഭാഗമായി സോഷ്യൽ ക്ല്ബിന്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം , ചാർട്ട് തയ്യാറാക്കൽ , പ്രത്യേക അസ്സംബ്ലി , പായസ വിതരണം തുടങ്ങിയ വെത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു


രക്ഷകർത്രു സംഗമത്തിന്റെ ചില ദൃശ്യങ്ങൾ 







ഉദുമ എം എൽ  എ സ്കൂൾ സന്ദർശിച്ചു .

ശിശുദിനമായ ഇന്നു ഉദുമ എം എൽ  എ ശ്രീ  കെ കുഞ്ഞിരാമൻ സ്കൂൾ സന്ദർശിച്ചു . സ്കൂളും പരിസരവും നിരീക്ഷിച്ച ശേഷം സ്കൂളിൻറെ പ്രവർത്തനങ്ങളെയും പരിമിതികളേയും കുറിച്ച് ഹെഡ് മാസ്റ്റരുമായും പി ടി എ ഭാരവാഹികളുമായും ചർച്ച ചെയ്തു.  പി ടി എ പ്രസിഡ ണ്ട് ശ്രീ നാസർ കുരിക്കളും വൈസ്  പ്രസിഡ ണ്ട് ശ്രീ തമ്പാൻ നമ്പ്യാരും സന്നിഹിതരായിരുന്നു.
സ്കൂളിന്റെ മികവിലും പി ടി എ യുടെ പ്രവർത്തനത്തിലും എം എൽ എ സംതൃപ്തി അറിയിച്ചു. പുതിയ കെട്ടിടത്തിനുള്ള സഹായം വാഗ്ദാനം ചെയ്തു.


Tuesday, November 11, 2014

സുബ്ജില്ല പ്രവൃത്തി പരിചയ മേളയിൽ  ചെമ്നാട് വെസ്റ്റിനു മികച്ച വിജയം

കുട്‌ല് : - കുട്ലു സ്കൂളിൽ വെച്ച് നടന്ന സുബ്ജില്ല സ്കൂൾ പ്രവൃത്തി പരിചയ       മേളയിൽ  ചെമ്നാട് വെസ്റ്റ് രണെഴെസ് അപ്പ്‌  ആയി. വിജയികൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ മെഡലുകൾ നല്കി അനുമോദിച്ചു.  ഹെട്മാസ്റ്റെർ ശ്രീ ജാൻസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിടണ്ട് ശ്രീ നാസർ കുരിക്കൾ സമ്മാനം വിതരണം ചെയ്തു. വാർഡ്‌ മെമ്പർ ശ്രീ മനാഫ് സി എ ആശംസകൾ നേർന്നു സംസാരിച്ചു .




Friday, November 7, 2014

കായികമേളയിൽ ചെമ്മനടിനു വെസ്റ്റ് സ്കൂളിനു   ഹാട്രിക് .....

കൊളത്തൂർ :-  കാസറഗോഡ് ഉപജില്ല കായികമേളയിൽ ചെമ്മനാട് വെസ്റ്റ് സ്കൂളിനു തുടർച്ചയായി മൂന്നാമതും ഹാട്രിക് വിജയം .എൽപി  കിഡിസ് എൽപി മിനി എന്നീ വിഭാഗത്തിലാണ് ചെമ്മനടിന്റെ ചുണക്കുട്ടികൾ പുതിയ വേഗതിന്റെയും ഉയരത്തിന്റെയും  റിക്കാർഡുകൾ സൃഷ്ടിച്ചത് .





Wednesday, November 5, 2014

സ്കൂൾ തലപ്രവർത്തി പരിചയ മേളയിലെ ചില ചിത്രങ്ങൾ

Friday, October 24, 2014

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്ക്കൂളും പരിസരവും ശുചിയാക്കുന്ന കുട്ടികൾ .........................



സ്കൂൾ കലോത്സവം 2014

                      ഒക്ടോബർ 21, 23 തിയതികളിൽ നടന്ന സ്കൂൾ കലോത്സവ ഇനങ്ങളിൽ നിന്ന് .................................


സമാപന സമ്മേളനത്തിൽ ഹെഡ് മാസ്റ്റർ ശ്രീ ജാൻസൻ പി അധ്യക്ഷത വഹിച്ചു



Monday, October 20, 2014

Wednesday, October 1, 2014

സർഗാത്മക  ക്യാമ്പ്

വിദ്യാരംഗം കലാസഹിത്യ വേദിയുടെ  


ആഭിമുഖ്യത്തിൽ ..............




ക്രിയേറ്റിവ് ക്യാമ്പ്  - 2014 

ഒക്ടോബർ 10 വെള്ളിയാഴ്ച 


*******  നാടകക്കളരി   -  രചനശില്പശാല *******


അനിൽ നടക്കാവ് ,               പ്രകാശൻ കരിവെള്ളൂർ 

എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു 

Thursday, September 25, 2014

Monday, September 22, 2014

മാലിന്യസംസ്കരണത്തിനായി പുത്തന്‍ പരീക്ഷണങ്ങള്‍....
സ്കൂളിലെ ജൈവമാലിന്യങ്ങളെ എങ്ങിനെ ഫലപ്രദമായി  സംസ്കരിക്കാമെന്നത് ഞങ്ങളുടെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായിരുന്നു.
ജൈവമാലിന്യങ്ങളില്‍ നിന്ന് പാചകവാതകവും ജൈവവളവും ഉണ്ടാക്കാമെന്ന തിരിച്ചറിവാണ് ഞങ്ങളെ ബയോഗ്യാസ് പ്ലാന്‍റ് എന്ന ആശയത്തിലെത്തിച്ചത്.
ഏതാണ്ട് കാല്‍ ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിന് ഇന്ന് സ്വന്തമായൊരു ബയോഗ്യാസ് പ്ലാന്‍റ് നിലവില്‍ വന്ന് കഴിഞ്ഞു..............................






പി ടി എ യുടെ നേ‌തൃത്വത്തില്‍ സ്കൂള്‍മുറ്റം ഇന്‍റര്‍ലോക്ക് പതിപ്പിച്ച് മനോഹരമാക്കിയശേഷം നടന്ന ആദ്യ സ്കൂള്‍ അസംബ്ളിയുടെ ചില ചിത്രങ്ങള്‍ ...........................




Friday, September 19, 2014

സാക്ഷരം _കാഴ്ചപ്പുറം


കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.
courtasy:MATHRUBHOOMI