Monday, March 28, 2016

ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.  പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാമതായി നിലനിൽക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂര്‍വ്വ വിദ്യാര്‍ർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശശക്തി. സർഗാത്മക പ്രവര്‍ത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിന്റെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.

 അക്ഷരക്കടവത്ത് 

ചെമ്മനാട് വെസ്റ്റ് ഗവർണമെന്റ് യു.പി.സ്കൂളിന് കെട്ടിട സൗകര്യം ഒരുക്കുന്നതിന് സ്ഥലമെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നതും, വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുമായി രൂപീകൃതമായതുമായ പൂര്‍വ വിദ്യാര്‍ഥി പ്രസ്ഥാനമാണ് അക്ഷരക്കടവത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍.
 







 

 

Thursday, March 10, 2016




പഠനയാത്ര ഹൈദരാബാദ്
ഫെബ്രുവരി 26 മുതൽ മാർച്ച്‌ 02 വരെ