Monday, March 28, 2016

ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് 125 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.  പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങളോടെ  മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെ 790 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നിലനിൽക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂര്‍വ്വ വിദ്യാര്‍ർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, എം.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സർഗാത്മക പ്രവര്‍ത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിന്റെ തനത് ശൈലിയായി തുടരുന്നു.

 അക്ഷരക്കടവത്ത് 

ചെമ്മനാട് വെസ്റ്റ് ഗവർണമെന്റ് യു.പി.സ്കൂളിന് കെട്ടിട സൗകര്യം ഒരുക്കുന്നതിന് സ്ഥലമെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നതും, വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുമായി രൂപീകൃതമായതുമായ പൂര്‍വ വിദ്യാര്‍ഥി പ്രസ്ഥാനമാണ് അക്ഷരക്കടവത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍.
 







 

 

Thursday, March 10, 2016




പഠനയാത്ര ഹൈദരാബാദ്
ഫെബ്രുവരി 26 മുതൽ മാർച്ച്‌ 02 വരെ














Monday, February 15, 2016

...................അഭിനന്ദനങ്ങൾ ......................
സബ്ജില്ല തല ഇംഗ്ലീഷ്  ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ ഗവണ്മെന്റ് യു പി സ്കൂൾ ചെമ്മനാട് വെസ്റ്റ്‌

Sunday, February 14, 2016

പഞ്ചായത്ത്‌ തല ഇംഗ്ലീഷ്  ഡ്രാമ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് സ്കൂൾ അസ്സംബ്ലിയിൽ വെച്ച്  ഹെട്മാസ്റ്റെർ ശ്രീ പി എ ജാൻസൻ മാസ്റ്റർ സർട്ടിഫിക്കറ്റ് , ട്രോഫി എന്നിവ വിതരണം ചെയ്യുന്നു.







  ................ അഭിനന്ദനങ്ങൾ ...................

പഞ്ചായത്ത്‌ തല  ഇംഗ്ലീഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം  നേടിയ ഗവണ്മെന്റ് യു പി സ്കൂൾ ചെമ്മനാട് വെസ്റ്റിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ ........