Monday, October 12, 2015

അഭിനന്ദനങ്ങൾ 

"അക്ഷരമുറ്റം " കാസറഗോഡ് ഉപജില്ല വിജയികളായ നിഹാദ് സുലൈമാൻ എം , മൊഹമ്മദ്‌ ഹനാൻ എന്നിവരെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. 



Friday, September 18, 2015

സ്കൂൾ വിദ്യാർത്ഥിക ല്കുള്ള വിത്തു വിതരണം




Monday, July 6, 2015

സ്കൂളിലേക്കുള്ള മാധ്യമം പത്രത്തിന്റെ കോപ്പികൾ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ  സ്കൂൾ ലീഡർ നിഹാദ് സുലൈമാന് നല്കി നിർവഹിക്കുന്നു .

ബഷീർ അനുസ്മരണം 

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ബഷീർ അനുസ്മരണം ശ്രീ പ്രകാശൻ കരിവെള്ളൂർ നിർവഹിക്കുന്നു



Wednesday, June 17, 2015

പരിസ്ഥിതി ദിന കാഴ്ചകൾ





ചങ്ങമ്പുഴ അനുസ്മരണം
ചങ്ങമ്പുഴ അനുസ്മരണത്തോടനുബന്ദിച്ച് നടന്ന കവ്യാഞ്ചലിയിൽ ഹരിപ്രസാദ് , അഭിനവ് കണ്ണൻ, ജ്യോതിക , നിഖിത , റഫ , അസ്ല എന്നിവർ കവിതകൾ അവതരിപ്പിച്ചു .  ശ്രീ പ്രകാശൻ കരിവെള്ളൂർ ചങ്ങമ്പുഴയുടെ കവിതകളെ കുറിച്ച് സംസാരിച്ചു.







Tuesday, June 16, 2015

                                                 വായന ജീവിതം തന്നെ 


"വായിച്ച് വളരുക , ചിന്തിച്ചു വിവേകം നേടുക "
                              
                                                                                                        പി  എൻ പണിക്കർ 

                                                ജൂണ്‍ 19  - ജൂലൈ 19 

                  വായന മാസാചരണം 

          2015 ജൂണ്‍ 19 വെള്ളി 

          രാവിലെ 11 മണി  
 'അക്ഷര '  ലൈബ്രറി  &  റീഡിംഗ്  റൂം 

ഉദ്ഘാടനം  : ശ്രീ  കെ ബാലകൃഷ്ണൻ (മാതൃഭൂമി ബ്യുറോ ചീഫ്,   കാസറഗോഡ്)

പി  എൻ  പണിക്കർ  അനുസ്മരണ പ്രഭാഷണം 

മധുരം മലയാളം  ഉദ്ഘാടനം  :   മനാഫ്  സി എ (മെമ്പർ ;ചെമ്നാട് ഗ്രാമപഞ്ചായത്ത് 

........................................................................................................................................................................................................................

 ' ജൂണ്‍  22  തിങ്കൾ 
                             അസംബ്ലിയിൽ പുസ്തക പരിചയം 
                               കുഞ്ഞുണ്ണിക്കവിതകൾ 
 ജൂണ്‍ 23   ചൊവ്വ 
                             സാഹിത്യ ക്വിസ്  
 ജൂണ്‍ 26    വെള്ളി
                            പത്ര ക്വിസ് 
ജൂലൈ 3 വെള്ളി 
                           പത്ര ക്വിസ് 
ജൂലൈ 6  തിങ്കൾ 
                        ബഷീർ - ഉറുബ്  അനുസ്മരണം 
ജൂലൈ 10 വെള്ളി 
                       ബഷീർ - ഉറുബ്  ക്വിസ് 
ജൂലൈ 13  തിങ്കൾ 
                       പത്രപാരായണ മത്സരം 
ജൂലൈ 17 വെള്ളി 
              മഹദ് വചന  പതിപ്പ് തയ്യാറാക്കൽ 
ജൂലൈ 20  തിങ്കൾ 
വായനമാസ പരിപാടികൾ 
   (സമ്മാനദാനം )       ,വിദ്യാരംഗം ഉദ്ഘാടനം                   







                      








Monday, June 1, 2015

സ്കൂൾ പ്രവേശനോത്സവം 2015 
സ്കൂൾ പ്രവേശനോല്സവതോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ  കുരുന്നുകളെ പി ടി എ യും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അസംബ്ലിയിൽ  ഹെട്മാസ്ടരും വാർഡു മെമ്പറും പി റ്റി എ പ്രസിടെണ്ടും കുട്ടികൾക്ക്  ആശംസകൾ നേർന്നു  സംസാരിച്ചു . തുടർന്ന് മധുര പലഹാര വിതരണവും നടത്തി.  തുടർന്ന് പുതിയ അധ്യയന വർഷത്തെ സ്കൂൾ യൂണിഫോം വിതരാണോല്ഘാടനവും നടന്നു. 












Thursday, March 19, 2015

യാത്രാവിവരണ  മത്സരം

     സ്കൂൾ പഠന യാത്രയോടനുബന്ധിച്ചു  നടത്തിയ യാത്രാവിവരണ  മത്സരത്തിൽ 30 കുട്ടികൾ പങ്കെടുത്തു .  എഴാം ക്ലാസ്സിലെ റഷ ഫാത്തിമ , ഖദീജ ഫർഹത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.






Sunday, March 1, 2015

ഷോർട്ട് ഫിലിം ഫെസ്റ്റ് 2015

21.2.2015 ശനിയാഴ്ച നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റ്
 പി ടി എ പ്രസിഡണ്ട്‌ ശ്രീ നാസര് കുരിക്കൾ ഉദ്ഘാടനം ചെയ്യുന്നു.






പഞ്ചായത്ത്‌ തല ബാലശാസ്ത്ര കോണ്‍ഗ്രെസ്സിൽ രണ്ടാം സ്ഥാനം നേടിയ ( ഏഴാം ക്ലാസ്സ്‌ ) മുബഷിറ , ശ്രീഷ്മ, ശ്രീരാജ്, ഫർഹത്ത് എന്നിവർ വാർഡ്‌ മെമ്പർ ശ്രീ മനാഫ് സി എ യിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു .



Thursday, February 19, 2015

ഷോർട്ട് ഫിലിം ഫെസ്റ്റ് 2015

ഫെബ്രുവരി  21 ന് ശനിയാഴ്ച  10 മണി മുതൽ വെത്യസ്തങ്ങളായ ഹ്രസ്വ സിനിമകളെ പരിചയ പെടൽ 

അധ്യക്ഷൻ :    ശ്രീ  നാസർ കുരിക്കൾ  (പി ടി എ പ്രസിടണ്ട് )

ഉദ്ഘാടനം :    ശ്രീ മനാഫ് സി എ    (വാർഡ്‌ മെമ്പർ )


              ശ്രീ പ്രകാശൻ കരിവെള്ളൂർ സിനിമകളെ വിശകലനം ചെയ്തു 
               സംസാരിക്കുന്നു 

Tuesday, February 3, 2015

ഗണിതോൽസവം - 2015
ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതോൽസവം നടന്നു. ഗണിതക്രിയകളെ ലളിതവും രസകരവുമായ രീതിയിൽ കുട്ടികളിൽ എത്തിക്കാനും ദൈനം ദിന ജീവിതത്തിലെ കണക്കിന്റെ സ്വാധീനം തിരിച്ചറിയുന്നതിനും  ഗണിതോല്സവം സഹായിച്ചു. ഹെട്മാസ്റെർ ശ്രീ ജാൻസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ മനാഫ് സി എ മേള ഉദ്ഘാടനം ചെയ്തു.  ശശി മാസ്റ്റർ , ലത ടീച്ചർ , ലൈല ടീച്ചർ എന്നിവർ നേതൃത്വം നല്കി.












Monday, February 2, 2015

സ്കൂൾ മദർ പി ടി എ യുടെ നേതൃത്വത്തിൽ അമ്മമാർക്കായി സോപ്പ് നിർമാണത്തിൽ പരിശീലനം നടന്നു ഹെട്മാസ്റെർ ശ്രീ ജാൻസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട്‌ ശ്രീ നാസർ കുരിക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു.  ചെർകല ഗവണ്മെന്റ് സ്കൂൾ അധ്യാപകൻ ശ്രീ രാജേഷ്‌ പാടി ക്ലാസ്സ്‌ കൈകാര്യം ചെയ്തു.